നന്മ ചെയ്യുന്നവൻ ആരുമില്ല!
എല്ലാവരും പിൻവാങ്ങി ഒരു പോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻ പോലും ഇല്ല. സങ്കീർത്തനം 53: 3
ഈ അടുത്തയിടെ, ഞങ്ങൾ കുടുംബമായി ഭാരതത്തിലെ മറ്റൊരു സംസ്ഥനത്തേക്ക് മാറുകയുണ്ടായി. ഞങ്ങൾ അവിടെ എത്തിയതും, അവിടുത്തെ സംസ്ഥന സർക്കാർ ‘ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റിൻ’ എന്ന മുദ്ര ഞങ്ങളുടെ ഓരോരുത്തരുടെ മേലും പതിച്ചു! അടുത്ത ദിവസം, ഞങ്ങളുടെ പക്കൽ കൈകുഞ്ഞ് ഉണ്ടായിരുന്നതു കാരണം ‘ഭവന ക്വാറന്റീൻ’ എന്ന മറ്റൊരു മുദ്ര പതിച്ച് ഞങ്ങളെ ഭവനത്തിലേക്ക് അയച്ചു.
‘കൊള്ളരുതാത്തത്’ എന്ന മുദ്രയേൽക്കുവാൻ നിങ്ങൾ തയ്യാറാകുമോ? ഒരു പക്ഷേ, സങ്കീർത്തനം 53:3 പ്രഘോഷിക്കും പ്രകാരം ഇതല്ലേ വാസ്തവം. എന്നാൽ യേശുക്രിസ്തു ‘കൊള്ളരുതാത്തത്’ എന്ന മുദ്ര തന്റെ മേൽ ഏറ്റെടുത്ത്, പകരം ‘നീതിമാൻ’ (2 കൊരി 5: 21) എന്ന മുദ്ര നമുക്ക് നൽകി.
ദൈവം ‘നീതിമാൻ’ എന്ന മുദ്ര പതിച്ച ഒരു വ്യക്തിയുടെ മേൽ ഒരിക്കലും ‘കൊള്ളരുതാത്തത്’ എന്ന മുദ്ര പതിക്കരുത്.
പ്രാർത്ഥന: കർത്താവേ, ‘ഞാൻ കൊള്ളരുതാത്തവൻ’ എന്നുള്ള സാത്താന്റെ അസത്യത്തെ വിശ്വസിക്കാതിരിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ
Amen
ReplyDelete