ആടുകൾ ഇടയന്റെ ശബ്ദം ശ്രവിക്കുന്നു
സീയോനിൽ നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും. സങ്കീർത്തനം 53: 6
ആടുകൾ എല്ലായ്പ്പോഴും അവയുടെ ഇടയനെ തിരിച്ചറിഞ്ഞ് ഇടയനെ തന്നെ പിന്തുടരുന്നു. ഇടയന്റെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദം കേട്ടാൽ പോലും അവ ശ്രദ്ധിക്കാറില്ല.
ദൈവം, തന്റെ ജനത്തിന്റെ മാത്രമേ സ്ഥിതി മാറ്റാറുള്ളോ? ദൈവം ഭൂതലത്തിലുള്ള സകല മനുഷ്യരോടും ക്ഷമിച്ച് അവരുടെയെല്ലാം സ്ഥിതി മാറ്റണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സത്യത്തിൽ, അതു തന്നെയല്ലേ ദൈവവും കാംക്ഷിക്കുന്നത് (1 തിമോ 2:4). എന്നാൽ, തന്നിൽ വിശ്വാസം അർപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യരായ നമുക്ക് നൽകിയിട്ടുണ്ട് (യോഹ 3:16).
ദൈവത്തിൽ വിശ്വാസം അർപ്പിച്ചു നോക്കൂ; ആ ദിവസം തന്നെ നിങ്ങളുടെ സ്ഥിതിക്ക് മാറ്റം വരും.
ദൈവത്തിന്റെ ശബ്ദം കേട്ട് അതിനെ തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ ദൈവത്തിന്റെ വകയാണ്.
പ്രാർത്ഥന: കർത്താവേ, അങ്ങയുടെ ശബ്ദത്തെ കൂടുതൽ കേൾപ്പാനായി എന്റെ കാതുകളെ പരിശീലിപ്പിക്കേണമേ. ആമേൻ
(translated from English to Malayalam by Robinson E Joy)

Comments
Post a Comment