ആർക്ക് നിങ്ങളെ വിടുവിക്കാനാകും?




ദൈവമേ, അങ്ങയുടെ നാമത്താൽ എന്നെ രക്ഷിക്കേണമേ; അവിടുത്തെ ശക്തിയാൽ അടിയന് ന്യായം പാലിച്ചുതരേണമേ. സങ്കീർത്തനം 54: 1

ആജാനബാഹുവും മല്ലനുമായിരുന്ന ഗോല്യാത്തിനെയാണ് തങ്ങളുടെ രക്ഷിതാവായും സംരക്ഷകനായും ഫെലിസ്ത്യർ തിരഞ്ഞെടുത്തത്;  ഈ ആജാനബാഹുവിനെതിരെ പോരാടാനായി കുറിയവനായ ദാവീദ് തിരഞ്ഞെടുത്തതോ ദൈവത്തെ ആയിരുന്നു! പറയേണ്ടതില്ലല്ലോ, ഒടുവിൽ ആ മല്ലൻ വധിക്കപ്പെട്ടു (1 ശമു 17). 

പലപ്പോഴും നാം മറ്റുള്ളവരേക്കാൾ മേന്മയേറിയവർ എന്ന ചിന്ത ഉണ്ടാകാറുണ്ട്. അത് പോകട്ടെ. എന്നാൽ നാം ദൈവത്തെക്കാൾ മേന്മയേറിയവർ എന്ന ചിന്ത ഉണ്ടായാലോ? വാസ്തവത്തിൽ, അതു തന്നെയാകണം ഗോല്യാത്തിനും തോന്നിയത്. ‘നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ’, എന്ന് പറഞ്ഞ് അവൻ ദാവീദിനെ കളിയാക്കി. യഹോവയാം ദൈവം നമ്മുടെ പാറയാം പരിപാലകൻ തന്നെ (ആവർത്ത 32: 4). നമ്മെ പിശാചിൽ നിന്ന് സംരക്ഷിക്കുന്നതും കർത്താവ് തന്നെ.

ശരിയായ സംരക്ഷകനെ തിരഞ്ഞെടുത്താൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടുകയില്ല!

പ്രാർത്ഥന: കർത്താവേ, എന്റെ സംരക്ഷകനായും പരിപാലകനായും അങ്ങയെ തിരഞ്ഞെടുക്കുവാൻ  എന്നെ സഹായിക്കേണമേ. ആമേൻ



(Translated from English to Malayalam by Robinson E Joy)

Comments

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?