പൊറുതിയില്ലാതെ ഞരങ്ങുകയാണോ?
എനിക്ക് ചെവിതന്ന് ഉത്തരമരുളേണമേ;.. ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു. സങ്കീർത്തനം 55:2
‘ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്’ എന്നാണ് ബൈബിൾ പറയുന്നത് (ഫിലി 4:6). ഒരിക്കലും ഒന്നിനെക്കുറിച്ചും വിചാരപ്പെടാത്ത ഏതെങ്കിലും മനുഷ്യൻ കാണുമോ? ഒരിക്കലുമില്ല! മൂല ഭാഷയായ ഗ്രീക്കിൽ ‘തുടർച്ചയായി വിചാരപ്പെടരുത്’ എന്നുള്ള അർത്ഥവും ഈ വാക്യത്തിന് നല്കാം.
എന്തിനെക്കുറിച്ചും വിചാരപ്പെടുക എന്നത് മാനുഷികസഹചമാണ്. പക്ഷേ തുടർച്ചയായി വിചാരപ്പെട്ടുകൊണ്ടിരുന്നാൽ നിങ്ങൾ തളർന്നു പോകും. അതു മൂലം ഉണ്ടാകുന്ന ആഘാതം പരിഹരിക്കാൻ വളരെ പ്രയാസമാണ്.
നിങ്ങൾ എന്തു തിന്നും എന്തു കുടിക്കും എന്നോർത്താണോ കൂടുതൽ വിചാരപ്പെടുന്നത് (മത്താ 6:25)? നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾക്കായുള്ള നിങ്ങളുടെ ദു:ഖവും വേദനയും എത്രമാത്രമാണ് (റോമ 9:2)?
നാളെ നിങ്ങൾ എത്രമാത്രം വിചാരപ്പെടേണ്ടിവരും എന്ന് പൂർണമായി അറിയാമെങ്കിൽ മാത്രം നാളയെ കുറിച്ച് വ്യാകുലപ്പെടുക.
പ്രാർത്ഥന: കർത്താവേ, അങ്ങ് എനിക്കായ് കരുതുന്നവനാകയാൽ എന്റെ സകല ചിന്താകുലവും അങ്ങയുടെ പക്കൽ ഭരമേല്പിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ (1 പത്രോ 5:7)
(translated from English to Malayalam by Robinson E Joy)

Comments
Post a Comment