പറന്നു പോകാം


പ്രാവിനുള്ളതു പോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നു പോയി വിശ്രമിക്കുമായിരുന്നു... സങ്കീർത്തനം 55:6 

പക്ഷികളെ പോലെ പറക്കാൻ ചെറുപ്പകാലത്ത് ഞാനും ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം വിമാനത്തിൽ പറക്കാൻ അവസരം ലഭിച്ചപ്പോൾ, പക്ഷികളുടെ അനുഭവമായി അതിനെ ഞാൻ കരുതി.

ജീവിതത്തിലെ പ്രശ്നങ്ങളുടെ മധ്യത്തിൽ എവിടെയെങ്കിലും പോയി മാറി നിൽക്കുവാൻ പലപ്പോഴും നാമും ആഗ്രഹിച്ചിട്ടുണ്ടാകും. ഇവിടെ, അതു പോലെയുള്ള ഒരു അനുഭവത്തിലൂടെ കടന്നു പോകയായിരുന്നു ദാവീദും.

അതെ, യഹോവയെ കാത്തിരിക്കുന്നവർ കഴുകന്മാരെ പോലെ ചിറകടിച്ച് ഉയരും (യെശ 40:31). യേശു പറഞ്ഞു, “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”  (മത്താ 11:28).

ഈ ലോകമല്ല നമ്മുടെ ഭവനം. ഒരു നാൾ, നാം ഇവിടെ നിന്നും എന്നേക്കുമുള്ള വിശ്രമത്തിനായി പറന്നു പോകും (സങ്കീ 90:10).

കാണുമാ ക്രൂശതിൽ ദാസനാം ഏഴ ഞാൻ
അതിൽ നിന്ദ പേറിടും മോദാൽ
വിളിച്ചീടുമവൻ ആ ദിനം ഭവനേ
നിത്യം പങ്കിടും തൻ മഹത്വം 

ഈ ഭൂമിയിൽ താമസിക്കുന്ന കാലത്തോളം, നാം വിശ്രമത്തിനായി കാംക്ഷിച്ചു കൊണ്ടിരിക്കും.

പ്രാർത്ഥന: കർത്താവേ, എന്റെ ഇപ്പോഴുള്ള പ്രതിസന്ധികളെ മറന്ന് അങ്ങയിൽ എല്ലായ്പ്പോഴും വിശ്രമം കണ്ടെത്തുവാൻ എന്നെ സഹായിക്കേണമേ. ആമേൻ


(translated from English to Malayalam by Robinson E Joy)

Comments

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?