തുടർച്ചയായ ആക്രമണം


ദൈവമേ എന്നോട് കൃപ ഉണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു. എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ. സങ്കീ 56: 1-2
 
പകർച്ചവ്യാധി കാരണം കുട്ടികൾ ഇപ്പോൾ സ്കൂളിൽ പോകുന്നില്ല. അതിനാൽ, അവർ ഉറങ്ങുമ്പോഴല്ലാതെ വീട്ടിൽ എല്ലായ്പ്പോഴും ശബ്ദകോലാഹലം തന്നെ.

ദൈവമക്കൾക്ക് ഈ ലോകം ഒരു ശബ്ദകോലാഹലം നിറഞ്ഞ സ്ഥലം തന്നെ. ഭൂമിയിൽ ജീവിക്കുമ്പോൾ അവർക്ക് പലതും അനുഭവിക്കേണ്ടതുണ്ട്. താൻ സഹിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും തന്റെ അനേകം ശത്രുക്കളിൽ നിന്നും ഉണ്ടാകുന്ന തുടർച്ചയായ ആക്രമണത്തെക്കുറിച്ചുമാണ് ദാവീദ് പറയുന്നത് (56:1-2).
 
ദൈവഭക്തി പീഢയെ ആകർഷിക്കുന്നു (2 തിമോ 3:12). ചരിത്രത്തിൽ, പല ക്രിസ്ത്യാനികളും പീഢ സഹിച്ചു. യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരും പീഢ അനുഭവിക്കയും കൊല്ലപ്പെടുകയും ചെയ്തു! യേശുവിനെയും കൊന്നു. ഇന്നും അത് തുടരുന്നു.  നാം ഭൂമിയിൽ ജീവിക്കുന്ന സമയത്തോളം അത് തുടരുക തന്നെ ചെയ്യും.

ക്രിസ്തു നിമിത്തമാണോ നിങ്ങൾ പീഢ അനുഭവിക്കുന്നത്? എന്നാൽ സന്തോഷിപ്പിൻ (യാക്കോ 1:2-4). ക്രിസ്തുവിനു വേണ്ടി പീഢ അനുഭവിപ്പാൻ നിങ്ങൾ എത്രമാത്രം തയ്യാറാണ്?

ദുഷ്ടന്മാരല്ല,  മറിച്ച് നിതിമാന്മാരത്രേ പീഢ അനുഭവിക്കുന്നത്.
 
 
പ്രാർത്ഥന: കർത്താവേ, പീഢയെ പറ്റിയുള്ള നല്ല മനോഭാവം വളർത്തിയെടുക്കുന്നതിനായി അങ്ങയെ ആശ്രയിപ്പാൻ എന്നെ സഹായിക്കേണമേ. ആമേൻ

(translated from English to Malayalam by Robinson E Joy)

Comments

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?