ഏകാന്തത വാഞ്ചിക്കുന്നോ?
കൊടുങ്കാറ്റിൽ നിന്നും പെരുങ്കാറ്റിൽ നിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു! സങ്കീർത്തനം 55:8
സാമൂഹിക അകലം പാലിക്കുക എന്നത് ഈ ദിവസങ്ങളിൽ വളരെ പ്രാധാന്യമേറിയതാണ്; എന്നാൽ ഏകാന്തതയോ (സാമൂഹിക ഒറ്റപ്പെടൽ)? ഏതാണ്ട് ഒരു സന്യാസജീവിതം തന്നെ നയിക്കാനാണ് ദാവീദ് ഈ സങ്കീർത്തനത്തിൽ ആഗ്രഹിക്കുന്നത്. ഈ ലോകത്തിലെ പ്രയാസങ്ങളിൽ നിന്നും ഓടിപ്പോകാൻ നിങ്ങൾ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? പക, അഴിമതി, സ്വാർത്ഥത അങ്ങനെ എന്തെല്ലാം?
മറുരൂപ മലയിൽ വച്ച് പത്രോസ് യേശുവിനോട് ഒരിക്കൽ പറഞ്ഞു, “നാഥാ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നന്ന്! ... ഞാൻ മൂന്നു കൂടാരങ്ങൾ ഇവിടെ നിർമിക്കാം.” പക്ഷേ അവസാനം അവർക്ക് താഴെ ഇറങ്ങി വരേണ്ടി വന്നു (മത്താ 17:1-9)
ചെന്നായ്ക്കളുടെ ഇടയിൽ ആടിനെ പോലെയാണ് നാം ഈ ഭൂമിയിൽ; പക്ഷേ പാമ്പിനെ പോലെ ബുദ്ധിയും പ്രാവിനെ പോലെ കളങ്കമില്ലാത്തവരും ആയിരിക്കണം നാം. എന്നാൽ പ്രയാസങ്ങളും പീഡകളും തീർച്ചയായും ഉണ്ടാകും (മത്താ 10:16-17).
സാമൂഹിക ഒറ്റപ്പെടൽ സാമൂഹിക സമത്വമില്ലായ്മക്കുള്ള പരിഹാരമല്ല. സമൂഹത്തിലെ ദൈവഭയമുള്ള വ്യക്തികൾ കാരണമാണ് സാമൂഹികസമത്വം ഉണ്ടാകുന്നത്.
പ്രാർത്ഥന: കർത്താവേ, സാമൂഹിക ഒറ്റപ്പെടലിനായി ആഗ്രഹിക്കാതെ, അങ്ങയെ എന്റെ സമൂഹത്തിൽ പ്രതിഫലിപ്പിക്കാൻ എന്നെ സഹായിക്കേണമേ. ആമേൻ
(translated from English to Malayalam by Robinson E Joy)

Comments
Post a Comment