വാൾ കൈവശമുണ്ടോ?

അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. സങ്കീർത്തനം 54:5
നിങ്ങൾ വാൾ കൂടെ കൊണ്ടു നടക്കാറുണ്ടോ? സൂക്ഷിച്ചുകൊൾവിൻ! നിങ്ങൾക്കറിയാമോ ഗോല്യാത്തിന്റെ തലയറുത്ത് മാറ്റാനായി പറ്റിയ വാൾ ദാവീദിന് എവിടെ നിന്നാണ് ലഭിച്ചതെന്ന്? അത് ഗോല്യാത്തിന്റെ കൈവശം തന്നെ ഉണ്ടായിരുന്നു (1 ശമു 17:51).
നിങ്ങൾ മറ്റുള്ളവർക്കായി കെണി ഒരുക്കിയാൽ, നിങ്ങൾ തന്നെ അതിൽ പെടും (സദൃ 26:27). നിങ്ങളുടെ ശത്രുക്കൾക്കെതിരായി മനസ്സാൽ, വാക്കുകളാൾ, പ്രവൃത്തികളാൽ നിങ്ങളെത്തന്നെ ഒരുക്കുകയാണോ? എന്നാൽ പകരം അവ നിങ്ങളുടെ തന്നെ നാശത്തിന് കാരണമാകും എന്ന് മറക്കേണ്ട.
നിങ്ങളെത്തന്നെ നശിപ്പിക്കാൻ സാധ്യതയുള്ളതൊന്നും തന്നെ കൂടെ കൊണ്ടു നടക്കാതിരിക്കുക.
വാളെടുക്കുന്നവൻ വാളാൽത്തന്നെ കൊല്ലപ്പെടും!
പ്രാർത്ഥന: കർത്താവേ, എന്റെ ജീവിതത്തിലുടനീളം ശത്രുക്കൾ ഉണ്ടാകാതിരിക്കുവാനായി അങ്ങയുടെ സ്നേഹത്തിന്റെ ആധിക്യത്താൽ എന്നെ നിറക്കേണമേ. ആമേൻ
(translated from English to Malayalam by Robinson E Joy)
Amen
ReplyDelete