സന്നദ്ധപ്രവർത്തകരെ ആവിശ്യമുണ്ട്


സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്കു ഹനനയാഗം കഴിക്കും, യഹോവേ, അങ്ങയുടെ നാമം നല്ലത് എന്ന് ചൊല്ലി  ഞാൻ അതിന് സ്തോത്രം ചെയ്യും. സങ്കീർത്തനം 54: 6

നമുക്ക് ഇപ്പോൾ ലഭിക്കുന്നതിൽ നിന്നും അല്പം കൂടെ ഉയർന്ന വേതനം ലഭിക്കാനായി നാം ആഗ്രഹിക്കുന്നത് സാധാരണമാണ്, അല്ലേ? സുവിശേഷ പ്രവർത്തനത്തിലും ഇത് ശരിയായിരിക്കാം.

ദൈവം സന്നദ്ധപ്രവർത്തകരെ തിരഞ്ഞു കൊണ്ടിരിക്കുന്നു. ‘എനിക്ക് എത്രമാത്രം ലഭിക്കണം?’ എന്നുള്ളതിലും ഭേതമായ ചോദ്യമാണ് ‘എനിക്ക് എത്രമാത്രം കൊടുക്കാൻ സാധിക്കും?’ എന്നത്. നിങ്ങൾ ദൈവത്തിനായി ചെയ്യുന്നതൊന്നും ദൈവം മറക്കുകയില്ല (എബ്രാ 6:10). ഒരു പക്ഷേ, ഞാൻ ഒരു നല്ല വേതനത്തിനായി ആഗ്രഹിക്കുന്നുണ്ടാകാം, എന്നാൽ അതു പോലെ ദൈവവും ഒരു ഉന്നത സേവനത്തിനായി കാംക്ഷിക്കുന്നുണ്ടാകില്ലേ? യേശു ശുശ്രൂഷിക്കപ്പെടുവാനല്ല, മറിച്ച് സ്വയം ശുശ്രൂഷ ചെയ്യുവാനാണ് വന്നത് (മർ 10:45).

സന്നദ്ധപ്രവർത്തകർക്കാണ് ദൈവരാജ്യം ഏറ്റവും കൂടിയ വേതനം കൊടുക്കുന്നത്, അത് ഭൗതിക മാനദണ്ഡം അനുസരിച്ച് ആയിരിക്കയില്ല; കാരണം മുതലാളി ദൈവമാണ് (കൊലോ 3:23-24).

മടിയനായ ദാസനേക്കാൾ ഉപരിയായി, ഉത്സുകനായ ഒരു സന്നദ്ധപ്രവർത്തകനായിരിക്കുക.

പ്രർത്ഥന: കർത്താവേ, അങ്ങയുടെ രാജ്യത്തിൽ ഉത്സുകനായ ഒരു സന്നദ്ധപ്രവർത്തകൻ ആയിരിപ്പാൻ മതിയായ ദർശനം എനിക്ക് നൽകേണമേ. ആമേൻ

(translated from English to Malayalam by Robinson E Joy)

Comments

  1. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഉത്തമം... എന്ന വചനം ഓര്മിപ്പിച്ചതിനായി നന്ദി.

    ReplyDelete
  2. മുതലാളി ദൈവമാണ് (കൊലോ 3:23-24)
    I like that...

    ReplyDelete
  3. എനിക്ക് എന്ത് ലഭിക്കും എന്നതിനേക്കാൾ എനിക്ക് എന്ത് നൽകാൻ സാധിക്കും എന്നതായിരിക്കണം നമ്മുടെ ചിന്ത. ഈ നല്ല ആലോചനയ്ക്കായി നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?