'നിങ്ങൾ പെട്ടെന്ന് മൃത്യുവിനിരയാകും!'
എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെ മേൽ വീണിരിക്കുന്നു. സങ്കീർത്തനം 55:4
കോവിഡ് 19 എന്ന മഹാമാരിയെ കൂടാതെ തന്നെ, ആരെയും, ഏത് ദിവസവും, എവിടെ വച്ചും മരണം പിടികൂടാം എന്നത് ഒരു വാസ്തവമല്ലേ? കറുത്തവനെന്നോ വെളുത്തവനെന്നോ, ദരിദ്രനെന്നോ ധനവാനെന്നോ, ആരോഗ്യവാനെന്നോ ആരോഗ്യഹീനനെന്നോ ഇല്ലാതെ ഏവരും ഒരിക്കൽ മരണത്തെ അഭിമുഖീകരിക്കേണ്ടി വരും!
‘നിങ്ങൾ പെട്ടെന്ന് മൃത്യുവിനിരയാകും’ എന്ന പ്രസ്താവന നിങ്ങളിൽ ഭയം ഉളവാക്കുന്നുവോ? മരണത്തെ അഭിമുഖീകരിക്കാൻ നിങ്ങൾ എത്രത്തോളം തയ്യാറാണെന്ന് അത് കാണിക്കുന്നു. എല്ലാത്തിന്റെയും അന്ത്യമാണ് മൃത്യു എന്ന് ചിന്തിച്ച് നിങ്ങൾ മൃത്യുവിനെ വളരെയധികം ഭയപ്പെടുന്നു എങ്കിൽ, നിങ്ങൾക്കൊരു മാറ്റം ആവിശ്യമാണ്. ദൈവം നിങ്ങളുടെ കൂടെ ഉള്ളപ്പോൾ, നിങ്ങൾ മൃത്യുവിനെ ഭയക്കരുത് (സങ്കീ 23:4). മൃത്യു നിങ്ങളുടെ ശരീരത്തെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും (മത്താ 10:28) അത് നിങ്ങൾക്ക് കർത്താവിനോടൊപ്പം തന്റെ ഭവനത്തിൽ വസിപ്പാനുള്ള ജീവിതത്തിന്റെ ആരംഭം മാത്രമാണെന്നും നിങ്ങളെത്തന്നെ ആവർത്തിച്ച് ഓർമ്മിപ്പിക്കുക (2 കൊരി 5: 8).
മരണം നിങ്ങളുടെ നിത്യഭവനത്തിൽ, യേശുവിനോടൊപ്പമുള്ള, ഒരിക്കലും അവസാനിക്കാത്ത ജീവിതത്തിന്റെ തുടക്കമാകയാൽ, മരണത്തെ അഭിമുഖീകരിക്കാൻ ഉത്സുകരായിരിക്കുക.
പ്രാർത്ഥന: കർത്താവേ, അങ്ങ് എനിക്കായി നിർമ്മിച്ചിരിക്കുന്ന ഭവനത്തിൽ ചെന്നു ചേരാനുള്ള കാംക്ഷയോടെ എപ്പോഴും ആയിരിപ്പാൻ എന്നെ സഹായിക്കേണമേ. ആമേൻ
(translated from English to Malayalam by Robinson E Joy)

Comments
Post a Comment