ദൈവത്തെ കാര്യമാക്കണ്ട!



അഹങ്കാരികൾ എനിക്കെതിരെ വരുന്നു, നിഷ്ഠുരന്മാർ എന്നെ അപായപ്പെടുത്താൻ നോക്കുന്നു. അവർക്കു ദൈവബോധമില്ല. സങ്കീർത്തനം 54: 3

പ്രദീപ് ഒരു നല്ല വിദ്യാർത്ഥിയാണ്, വളരെ നന്നായി പഠിക്കുകയും ചെയ്യും. പക്ഷേ ക്ലാസ്സ്‌‌മുറിയിലേക്ക് ആര് കയറി വന്നാലും അവൻ കാര്യമാക്കാറില്ല, അത് അദ്ധ്യാപകനായാലും പ്രിൻസിപ്പാൾ ആയിരുന്നാലും. അവൻ അവന്റേതായ ലോകാത്തായിരിക്കും.

നാം ദൈവത്തിന് എത്രമാത്രം വില കൊടുക്കാറുണ്ട്? നാം ദൈവത്തെയും തന്റെ ആലോചനകളെയും ത്യജിക്കുന്നു എങ്കിൽ നമ്മുടെ അനർത്ഥത്തിൽ ദൈവം നമ്മെ നോക്കി ചിരിക്കും (സദൃ 1: 25-26). നാം ദൈവത്തെയും തന്റെ കല്പനകളെയും വിസ്മരിച്ചാൽ ദൈവം നമ്മുടെ തലമുറകളെ വിസ്മരിക്കും (ഹോശേ. 4:6)!

നാം ദൈവത്തിന് പ്രഥമ സ്ഥാനം കൊടുക്കുന്നു എങ്കിൽ ദൈവം നമ്മുടെ പാതകളെ നേരെയാക്കും (സദൃ. 3:6).

തന്നെ ഗണ്യമാക്കാത്തവർക്ക് ദൈവം ഒരിക്കലും വില കൊടുക്കാറില്ല. തന്നെ അന്വേഷിക്കുന്നവർക്ക് എല്ലായ്പ്പോഴും ദൈവം നായകനായിരിക്കുന്നു. 

പ്രാർത്ഥന: കർത്താവേ,  അങ്ങയെ അന്വേഷിക്കാനും, എന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും അങ്ങയെ ഉൾപ്പെടുത്തുവാനും എന്നെ സഹായിക്കേണമേ. ആമേൻ

(translated from English to Malayalam by Robinson E Joy)

Comments

Post a Comment

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?