ഭയമുണ്ടോ, അതോ ഇല്ലയോ?

  
ഞാൻ ഭയപ്പെടുന്ന നാളിൽ  അങ്ങയിൽ ആശ്രയിക്കും. ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു;  ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്  എന്നോട് എന്തു ചെയ്യാൻ കഴിയും? (സങ്കീ 56:3-4)
 
 'അത് ശരിയുമാണ് തെറ്റുമാണ്'! നമ്മൾ അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങളോട് ഒരു പക്ഷെ ഇപ്രകാരം പ്രതികരിക്കാൻ ആയിരിക്കാം നാം ആഗ്രഹിക്കുന്നത്. 'എനിക്ക് ഭയമുണ്ട്' എന്നും 'എനിക്ക് ഭയമില്ല' എന്നും ദാവീദ് ഇവിടെ പറയുന്നു! ഈ രണ്ട് പ്രസ്താവനകളും ഒരേ സമയം ശരിയായിരിക്കാൻ സാധിക്കുമോ?
 
ഞാൻ വിശ്വസിക്കുന്നത്, അടിസ്ഥാനപരമായി, അത് നമ്മുടെ വിശ്വാസം എന്തിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിൽ ആശ്രയിക്കുമ്പോൾ നമുക്ക് ഭയപ്പെടാൻ സാധിക്കയില്ല.  
 
ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നമുക്ക് പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും, സന്തോഷവും ദു:ഖവും എന്നത് പോലെ (യോഹ 16:22). ദൈവത്തിൽ ആശ്രയം വെച്ചാൽ മാത്രമേ നമുക്ക് ഇവയെ എല്ലാം കൈകാര്യം ചെയ്യാൻ സാധിക്കു. എന്നാൽ കരച്ചിലും വേദനയും ഇല്ലാത്ത ഒരു ദിവസം വരുന്നു (വെളി 21:4).
 
നിങ്ങൾക്ക് ഭയമുള്ളപ്പോഴും ധൈര്യമുള്ളപ്പോഴും എല്ലാം ദൈവത്തിൽ ആശ്രയം വയ്ക്കുക.
 
പ്രാർത്ഥന: കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങയെ  ആശ്രയിപ്പാൻ എന്നെ സഹായിക്കേണമേ. ആമേൻ 

Comments

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?