ഞാൻ അറിയുന്നു ...
B. A. Manakala
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്ന് ഞാൻ അറിയുന്നു. സങ്കീ 56:9
ഒരിക്കൽ ഞാൻ ചന്തയിൽ പോയി. സാധനങ്ങൾ വാങ്ങി തിരികെ ഞാൻ വീട്ടിലേക്ക് നടന്നു വന്നു. എന്നാൽ, വാസ്തവത്തിൽ ഞാൻ അങ്ങോട്ട് സ്കൂട്ടറിൽ ആയിരുന്നു പോയതെന്ന കാര്യം ഞാൻ മറന്നു പോയിരുന്നു!
ദൈവം തന്റെ ഭാഗത്തായിരുന്നു എന്ന് ദാവീദിന് അറിയാമായിരുന്നു (56:9). ഈ അറിവാണ്, തന്നോട് മനുഷ്യന് ഒന്നും ചെയ്യാനാകില്ലെന്നെ വിശ്വാസത്തെ ഉറപ്പിക്കാൻ ഇടയാക്കിയത് (56:11).
ഇസ്രായേല്യർ പലപ്പോഴും തങ്ങളുടെ ദൈവമായ യഹോവയെ മറന്നു അന്യദേവന്മാരെ അനുഗമിച്ചു (ന്യായാ 3:7). ജനം മറ്റ് ദൈവങ്ങളിലേക്ക് തിരിയുമ്പോൾ ദൈവം ദു:ഖിക്കുന്നു (യിരെ 18:15).
നമ്മുടെ പഴക്കം ചെന്ന ദൈവാനുഭവം മൂലം ദൈവം നമ്മോടൊപ്പമുണ്ടെന്ന കാര്യം പോലും നാം പലപ്പോഴും മറന്നു പോകുന്നു.
ദൈവം നിങ്ങളോട് ഒപ്പമുണ്ടെന്ന് നിങ്ങൾ നിങ്ങളെത്തന്നെ എത്രപ്രാവിശ്യം ഓർപ്പിക്കാറുണ്ട്?
സർവ്വശക്തനായ ദൈവം നിങ്ങളോട് ഒപ്പുമുണ്ടെന്ന് നിങ്ങൾ തിരിച്ചറിയുന്ന ഒരോ പ്രാവിശ്യവും, ദൈവം ഓരോ പടി നിങ്ങളോട് അടുത്തു വരികയാണ് ചെയുന്നത്.
പ്രാർത്ഥന: കർത്താവേ, അങ്ങ് ഒരോ നിമിഷവും എന്നോടൊപ്പമുണ്ടെന്ന് മനസ്സിലാക്കുവാൻ എന്നെ പഠിപ്പിക്കേണമേ. ആമേൻ

Comments
Post a Comment