വഴുവഴുപ്പുള്ള സ്ഥലം
B. A. Manakala
ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന് അങ്ങ് എന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കാലുകളെ ഇടർച്ചയിൽ നിന്നും വിടുവിച്ചുവല്ലോ. സങ്കീ 56:13
മഴക്കാലത്ത് ഒരു സന്ധ്യാസമയത്ത് ഞങ്ങൾ കുടുംബമായി പാടത്ത് നടക്കാൻ പോയി. തെന്നിപ്പോകുമെന്നുള്ള മുന്നറിയിപ്പ് ഞങ്ങൾ നൽകിയ ശേഷവും, ഞങ്ങളുടെ കുട്ടികൾ പലപ്പോഴും തെന്നുന്നുണ്ടായിരുന്നു. ഞാൻ എന്റെ മകനെ കൈക്ക് പിടച്ച ശേഷവും അവൻ തെന്നുന്നുണ്ടായിരുന്നു, എങ്കിലും വീണില്ല.
വഴുതിപ്പോകാനുള്ള സാധ്യതകൾ ഏറെയുള്ള ഒരു സ്ഥലത്ത് നടക്കുന്നതു പോലെയാണ് ഈ ലോകത്തിലെ ജീവിതം. ജീവിതം വളരെ നന്നായി പോകുന്നു; നമ്മുടെ കാൽ വഴുതുകയില്ല, ഇടറില്ല എന്നൊക്കെയാണ് പലപ്പോഴുമുള്ള നമ്മുടെ ധാരണ എങ്കിൽ സൂക്ഷിക്കുക (1 കൊരി 10:12). എന്നാൽ അതോടൊപ്പം, നിങ്ങൾ ദൈവത്തിന്റെ കരങ്ങളിൽ പിടിച്ചിരിക്കുന്ന സമയത്തോളം, ദൈവം നിങ്ങളുടെ കാൽ വഴുതിപ്പോകുവാൻ സമ്മതിക്കയില്ല എന്ന വഗ്ദത്തം ഓർത്തു കൊൾവിൻ (സങ്കീ 121:3).
നിങ്ങൾ വീഴുകയില്ലാ എന്ന് ഉറപ്പാക്കാനായി നിങ്ങൾക്ക് എന്തെല്ലാം ചെയ്യുവാൻ സാധിക്കും?
വഴുവഴുപ്പുള്ള സ്ഥലത്ത് അധികം ശ്രദ്ധ കേന്ദ്രീകരിക്കാതെ, നിങ്ങളുടെ പിതാവിന്റെ കരങ്ങളെ മുറുകെപ്പിടിക്കുവാൻ ഉത്സുകരാകുവിൻ.
പ്രാർത്ഥന: പിതാവേ, അങ്ങയുടെ കരത്തെ പിടിക്കാതെ, തന്നിഷ്ടപ്രകാരം ഈ ലോകത്തിൽ നടക്കുന്നതിനോ, ഓടുന്നതിനോ ശ്രമിക്കുവാൻ അടിയനെ ഇടയാക്കരുതേ. ആമേൻ

Glory to God. Yes, HE is with me I will not fear.
ReplyDelete