കെണിയിൽ അകപ്പെടാൻ താല്പര്യമുണ്ടോ?
B. A. Manakala
അവർ എന്റെ കാലടികൾക്ക് ഒരു വലവിരിച്ചു; എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നേ വീണു. സങ്കീ 57:6
വളരെ വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ വീട്ടിൽ ഒരു പൂച്ച ഉണ്ടായിരുന്നു. ഒരു ദിവസം ഞാൻ അതിന് വേണ്ടി ഒരു കെണി ഒരുക്കി വെച്ചു. ഞാൻ ആ കെണിയെ പറ്റി മറന്നു പോകയും, പിന്നീട് ഞാൻ തന്നെ ആ കെണിയിൽ വീഴുകയും ചെയ്തു! വളരെ വേദനാജനകമായ ഒരു സംഭവമായിരുന്നു അത്.
സാധാരണയായി, നാം മറ്റൊരാൾക്ക് വേണ്ടി കെണി വയ്ക്കാറില്ല. എന്നാൽ, മറ്റുള്ളവർ കെണിയിൽപ്പെടുമ്പോൾ നാം സന്തോഷിക്കാറുണ്ടോ? ഏതെങ്കിലും കാരണത്താൽ മറ്റുള്ളവരുടെ വീഴ്ച നാം ആഗ്രഹിക്കാറുണ്ടോ?
നിങ്ങൾ മറ്റൊരാൾക്കായി കെണി ഒരുക്കിയാൽ ആ കെണിയിൽ നിങ്ങൾ തന്നെ വീഴും (സദൃ 26:27). നിങ്ങൾ വീഴുന്നത് കണ്ട്, ആ കുഴിയിൽത്തന്നെ വീഴാനിരുന്നവർ നിങ്ങളെ നോക്കി പരിഹസിച്ചേക്കാം.
തിരുവചനത്തിലെ ‘സ്വർണ്ണനിയമം‘ എന്ന് വിളിക്കപ്പെടുന്ന തത്വമാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം: മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്ന് നിങ്ങൾ ഇഛിക്കുന്നത് ഒക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ (മത്താ 7:12).
മറ്റുള്ളവരുടെ പതനത്തിനായുള്ള ഒരു ആഗ്രഹം എങ്കിലും നിങ്ങളിൽ ഉണ്ടെങ്കിൽ, ദൈവമല്ല, മറിച്ച് സാത്താൻ അത്രേ നിങ്ങളിൽ പ്രവർത്തിക്കുന്നത്!
പ്രാർത്ഥന: കർത്താവേ, എനിക്കായി മറ്റുള്ളവർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം മറ്റുള്ളവർക്കായി ചെയ്യുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

Amen
ReplyDeleteThis comment has been removed by the author.
ReplyDelete