സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ തുരുത്തി

B.A. Manakala

അങ്ങ് എന്റെ ഉഴൽച്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ അങ്ങയുടെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു അങ്ങയുടെ പുസ്തകത്തിൽ ഇല്ലയോ? സങ്കീ 56:8

ഉള്ളി അരിയുമ്പോൾ എനിക്ക് ധാരാളം കന്നുനീർ വരാറുണ്ട്. എന്നാൽ എന്റെ ദൈനംദിന പ്രാർത്ഥനയിൽ, വളരെ അപൂർവ്വമായേ കണ്ണുനീർ വരാറുള്ളു.

നാം സ്വർഗ്ഗത്തിൽ എത്തുമ്പോൾ നമ്മെ അതിശയിപ്പിക്കുന്ന ഒരു തുരുത്തി അവിടെ കാണും (56:8).  ദു:ഖം, സന്തോഷം, ആത്മാർത്ഥത, എന്നിങ്ങനെയുള്ള വിവിധ വികാരങ്ങളെ പ്രതിനിധീകരിക്കുന്നതാകാം കണ്ണുനീർ. സാധാരണയായി, നമ്മുടെ സ്വന്തം ആവശ്യങ്ങൾക്കായി ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുമ്പോൾ നമുക്ക് കണ്ണുനീർ ഒഴുക്കാൻ കഴിയുന്നില്ലേ?

ദു:ഖിക്കുന്നവരെ ദൈവം അശ്വസിപ്പിക്കയും അനുഗ്രഹിക്കയും ചെയ്യുന്നു (മത്താ 5:4). വിരുന്ന് സ്ഥലത്ത് പോകുന്നതിനെക്കാൾ വിലാപ സ്ഥലത്ത് പോകുന്നതാണ് നല്ലത് (സഭാപ്ര 7:2). ചിരിയെക്കാൾ വ്യസനം നല്ലത് (സഭാപ്ര 7:3). എപ്രകാരമാണെങ്കിലും, ആവിശ്യമില്ലാത്ത ആകുലത്തെയും വ്യസനത്തെയും വെച്ചുപുലർത്താതിരിക്കുക (സഭാപ്ര 10:11). ഓർക്കുവിൻ, സന്തോഷം ആത്മാവിന്റെ ഫലത്തിൽ ഒന്നാണ് (ഗലാ 5:22).

സ്വർഗ്ഗത്തിൽ നിക്ഷേപിക്കുന്നതാണോ നിങ്ങളുടെ മുൻഗണന?

ഭൗമിക ദു:ഖം ക്ഷണനേരത്തേക്കുള്ളതും, സ്വർഗ്ഗീയ ആനന്ദം നിത്യവുമാണ്.

പ്രാർത്ഥന: കർത്താവേ, അങ്ങ് നൽകുന്ന നിത്യ ആനന്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്, മറ്റുള്ളവർക്കായി നിലവിളിക്കുവാൻ എന്നെ പഠിപ്പിക്കേണമേ. ആമേൻ

Comments

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?