നിങ്ങളെ നശിപ്പിക്കാനുള്ള വാഞ്ചയോടെ!
B. A. Manakala
അവർ കൂട്ടം കൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കോണ്ടിരിക്കുന്നു. സങ്കീ 56:6
യഥാർത്ഥ ആകാശത്തിന് നിറം കൊടുക്കാൻ ആർക്കെങ്കിലും സാധിക്കുമോ? സമുദ്രത്തിലെ വെള്ളത്തെ മധുരമാക്കുവാൻ ആർക്കെങ്കിലും അതിൽ ആവിശ്യമായ പഞ്ചസാര ഇടാൻ സാധിക്കുമോ?
നിങ്ങളെ ശത്രു നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതേ ഫലമായിരിക്കും. ആർക്കും ഒന്നിനും, നിങ്ങളെ നശിപ്പിക്കാൻ സാധ്യമല്ല.നിർണ്ണയിക്കപ്പെട്ട സമയമായെങ്കിൽ പോലും, നിങ്ങളുടെ ശത്രുവിന് നിങ്ങളുടെ ശരീരത്തെയല്ലാതെ, നിങ്ങളുടെ ആത്മാവിനെ നശിപ്പിക്കുവാൻ ഒന്നും ചെയ്യാൻ സാധിക്കയില്ല. അതുകൊണ്ട്, ‘നിങ്ങളെ നശിപ്പിക്കാൻ പോകുന്നു’ എന്ന് ശത്രു പറയുമ്പോൾ, ആരോ ആകാശത്ത് ചായം പൂശാൻ ശ്രമിക്കുന്നതുപോലെ മാത്രമാണെന്ന് കരുതിയാൽ മതി.
ഏതെല്ലാം തരത്തിലുള്ള ശത്രുക്കളാണ് നിങ്ങളെ നശിപ്പിക്കുവാനുള്ള ഭീഷണിപ്പെടുത്തുന്നത്? നിങ്ങളുടെ ശത്രുവിന്റെ കള്ളത്തെ വിശ്വസിക്കാതിരിപ്പാനായി നിങ്ങൾ എന്തു ചെയും?
നിങ്ങളുടെ സൃഷ്ടിതാവിന് മാത്രമേ നിങ്ങളുടെ ആയുസ്സ് നിശ്ചയിക്കുവാൻ സാധിക്കു; ഏറ്റവും നല്ല ഫലം ഉണ്ടാകാനായി സൃഷ്ടാവിന് തന്നെ അതിനെ തിരികെ ഏല്പിക്കുക!
പ്രാർത്ഥന: കർത്താവേ, അങ്ങ് എനിക്ക് ദാനമായി നൽകിയിരിക്കുന്ന ആയുസ്സിനായി നന്ദി. എന്റെ ജീവിതത്തിലെ സകല കാര്യങ്ങളും അങ്ങാണ് നിയന്ത്രിക്കുന്നത് എന്ന് വിശ്വസിപ്പാൻ എന്നെ സഹായിക്കേണമേ. ആമേൻ

Comments
Post a Comment