സ്വർഗ്ഗത്തിൽ നിന്ന് സഹായം
B. A. Manakala
എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്നും കൈനീട്ടി എന്നെ രക്ഷിക്കും. സങ്കീ 57:3
തന്നോടു മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളു എന്ന രാജാവിന്റെ കല്പന അനുസരിക്കാഞ്ഞത് കാരണം ഒരിക്കൽ ദാനിയേൽ എന്ന് പറയുന്ന വ്യക്തിയെ സിംഹക്കുഴിയിൽ ഇടുകയുണ്ടായി. എന്നാൽ ദൈവം സിംഹങ്ങളുടെ വായ് അടച്ചതു കാരണം അടുത്ത ദിവസം ഒരു കുഴപ്പവും കൂടാതെ ദാനിയേൽ പുറത്തു വന്നു.
ഇവിടെ, ദാവീദും 'സിംഹങ്ങളാൽ' ചുറ്റപ്പെട്ടിരിക്കുകയാണ് (സങ്കീ 57:4). എന്നാൽ, ദാനിയേലിനെ പോലെ തനിക്കും സ്വർഗ്ഗത്തിൽ നിന്ന് സഹായം ലഭിക്കും എന്ന് ദാവീദിന് ഉറപ്പുണ്ടായിരുന്നു (സങ്കീ 57:3).
സ്വർഗ്ഗത്തിൽ നിന്നുമാണ് നമുക്കുള്ള യഥാർത്ഥ സഹായം വരുന്നത്.
സ്വർഗ്ഗത്തിൽ നിന്നും സഹായം ലഭിക്കും എന്ന് നിങ്ങൾക്ക് എത്രമാത്രം ഉറപ്പ് ഉണ്ട്?
നമ്മുടെ സഹായകനായ ദൈവം നാം അവനായി കാത്തിരിക്കുന്നോ എന്നോർത്ത് നമുക്കായി കാത്തിരിക്കുകയാണ്.
പ്രാർത്ഥന: കർത്താവേ, സ്വർഗ്ഗത്തിൽ നിന്നും ലഭിക്കുന്ന അന്ത്യന്തംപരമായ സഹായത്തെ ഉപയോഗിക്കുവാനായി അടിയനെ സഹായിക്കേണമേ. ആമേൻ

Ameeen
ReplyDelete