വാക്കുകൾ കോട്ടിക്കളയുക !
B. A. Manakala
ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മക്കായിട്ടാകുന്നു. സങ്കീ 56:5
'ആവിശ്യം വരുമ്പോൾ എന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോളൂ' എന്ന് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. എന്നാൽ ഞാൻ പറയാൻ തുടങ്ങി 'എന്റെ സുഹൃത്ത്, എനിക്ക് ആവിശ്യമുള്ളപ്പോഴെല്ലാം തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോളാൻ പറഞ്ഞു.'
ഏദെൻ തോട്ടത്തിൽ നിന്നുമാണ് മനുഷ്യൻ വാക്കുകളെ കോട്ടിക്കളയാൻ തുടങ്ങിയത് (ഉല്പ 2:17; 3:3). ചിലർ ദൈവ വചനത്തെ കോട്ടിക്കളയാറുണ്ട് (2 പത്രോ 3:16).
ഈ കാര്യത്തിൽ സാത്താൻ വളരെ മിടുക്കനാണ്. സത്യത്തെ വളച്ചൊടിച്ചു കൊണ്ടാണ് അവൻ യേശുവിനെ സമീപിച്ചത് (മത്താ 4:1-11).
ദൈവത്തിന്റെയും മറ്റുള്ളവരുടെയും വാക്കുകളെ കോട്ടിക്കളയാതിരിക്കുന്നതിൽ നിങ്ങൾ എത്രമാത്രം സൂക്ഷ്മതയുള്ളവരാണ്?
മറ്റുള്ളവരുടെ ചിന്താഗതികളെ നിങ്ങൾ കോട്ടിക്കളയുന്നു എന്ന് തോന്നുമ്പോൾ, മൗനമായിരിക്കുന്നതാണ് നല്ലത്.
പ്രാർത്ഥന: കർത്താവേ, അങ്ങയുടെ വചനം കോട്ടിക്കളയാതെ വ്യാഖ്യാനിക്കാൻ പരിശുദ്ധാത്മാവിനാൽ എന്നെ നയിക്കേണമേ. ആമേൻ

Comments
Post a Comment