പാത്രം തിരികെ നൽകിയോ?

B.A. Manakala

ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ അങ്ങേക്കു സ്തോത്ര യാഗങ്ങളെ അർപ്പിക്കും. സങ്കീ 56:12

കുറച്ചു വർഷങ്ങൾ ഞങ്ങൾ ഒരു വടക്കേന്ത്യൻ ഗ്രാമത്തിൽ ജീവിച്ചിരുന്നു. ഞങ്ങൾ അയൽവാസിക്ക് എന്തെങ്കിലും വിശിഷ്‌ടഭോജ്യം കൊടുത്ത ശേഷം, അവർ പാത്രം തിരികെ നൽകുമ്പോൾ ഒരിക്കലും ഒഴിഞ്ഞ പാത്രം തിരികെ നൽകിയിരുന്നില്ല. ഈ ആചാരത്തെ മനസ്സിലാക്കുവാൻ ഞങ്ങൾക്ക് കുറെ സമയം വേണ്ടി വന്നു. 

ദൈവം തനിക്കു ചെയ്ത ഉപകാരത്തിന് നന്ദി യാഗം അർപ്പിക്കുകയാണ് ദാവീദ് ഇവിടെ ചെയ്യുന്നത് (56:12).

ഒരു നന്ദി നിറഞ്ഞ ഹൃദയത്തെ ദൈവം ആഗ്രഹിക്കുന്നതു കൊണ്ട് ഏത് സാഹചര്യത്തിലും നന്ദിയുള്ളവരായിരിപ്പിൻ (1 തെസ്സ 5:18). കൂടാതെ, ഒരു നന്ദി നിറഞ്ഞ ഹൃദയത്തിന് നമ്മുടെ ചിന്താഗതികളിൽ നന്നായി വ്യതിയാനം വരുത്താൻ സാധിക്കും. 

സ്വർഗ്ഗത്തിൽ നിന്നുമുള്ള ഒഴിഞ്ഞ പാത്രങ്ങൾ നമ്മുടെ വീട്ടിൽ കുന്നുകൂടി കിടപ്പുണ്ടോ? ദിനം തോറും എന്തെങ്കിലും ദൈവത്തിന് തിരികെ കൊടുപ്പാൻ നമുക്ക് എങ്ങനെ സാധിക്കും?

നാം സ്വർഗ്ഗത്തിൽ നിന്നും തുടർച്ചയായി സമ്മാനങ്ങളെ സ്വീകരിക്കാറുണ്ട്; എന്നാൽ, വളരെ അപൂർവ്വമായി മാത്രമേ നാം എന്തെങ്കിലും തിരിച്ച് കൊടുക്കാറുള്ളു. 

പ്രാർത്ഥന: കർത്താവേ,  അങ്ങേക്ക് നിരന്തരം നന്ദി യാഗങ്ങളെ അർപ്പിക്കുവാൻ അടിയനെ  ഓർപ്പിക്കേണമേ. ആമേൻ

Comments

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?