ശക്തിയേറിയ ചിറകുകൾ!
B. A. Manakala
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; അതെ, ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം ഞാൻ അങ്ങയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. സങ്കീ 57:1
തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട്. ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിയുന്ന സമയം അവൾ ഒരു വലിയ ശബ്ദമുണ്ടാക്കി, നിമിഷങ്ങൾക്കുള്ളിൽ കോഴിക്കുഞ്ഞുങ്ങളെ തന്റെ ചിറകിൻ കീഴിലാക്കും. ശത്രു പോയിക്കഴിയുമ്പോൾ കുഞ്ഞുങ്ങളെ സ്വതന്ത്രരായി വിടുകയും ചെയ്യും.
ശൗലിനെ പേടിച്ചാണ് ദാവീദ് ഇവിടെ ഓടുന്നതെങ്കിലും, തന്റെ ശത്രുക്കൾ ഒഴിഞ്ഞു പോകുവോളം ദൈവത്തിന്റെ ചിറകിൻ കീഴിലാണ് താൻ സംരക്ഷിക്കപ്പെടുന്നതെന്ന് ദാവീദ് മനസ്സിലാക്കി (സങ്കീ 57:1). ഓർക്കുവിൻ, ദൈവത്തിന്റെ ചിറകിൻ കീഴിൽ നിന്ന് ആർക്കും നമ്മെ തട്ടിയെടുക്കാൻ സാധ്യമല്ല!
ശത്രുവിനെക്കാൾ വലിയവൻ നമ്മിലുണ്ട് (1 യോഹ 4:4). ആ ദൈവം നമുക്ക് മുമ്പിലായും, പിമ്പിലായും, മുകളിലായും, കീഴിലായും നമ്മോടൊപ്പമുണ്ട്!
എപ്രകാരമാണ് ദൈവത്തിന്റെ സംരക്ഷണം നിങ്ങൾ ജീവിതത്തിൽ തിരിച്ചറിയുന്നത്?
ദൈവത്തിന്റെ സാങ്കല്പിക ചിറകുകൾ വളരെ ശക്തിയേറിയവയാണ്!
പ്രാർത്ഥന: കർത്താവേ, ഒരു ശത്രുവും എന്നെ ആക്രമിക്കാതിരിക്കാനായി, അങ്ങയുടെ ചിറകിൻ മറവിൻ ശരണം പ്രാപിക്കുവാൻ അടിയനെ ഇടയാക്കേണമേ. ആമേൻ

Comments
Post a Comment