നമ്മുടെ നായകൻ

B. A. Manakala
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കു വേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നേ. സങ്കീ 57:2

ഞാൻ എന്റെ ആദ്യ അന്താരാഷ്ട്ര യാത്ര ചെയ്തത് 2004-ൽ ആയിരുന്നു, ആ സമയത്ത് എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടിയിരുന്നത് എന്നതിനെ കുറിച്ച് വേണ്ടത്ര അറിവ്  ഉണ്ടായിരുന്നില്ല. എന്നിരുന്നാലും,  എല്ലാ കാര്യങ്ങളും നോക്കുവാൻ ഞങ്ങൾക്ക് ഒരു ലീഡർ (നായകൻ) ഉണ്ടായിരുന്നതു കാരണം, പൂർണ്ണ ആത്മവിശ്വാസത്തോടെ ആയിരുന്നു ഞാൻ ആ യാത്ര ചെയ്തത്.  

തന്റെ ശത്രുക്കൾ തന്നെ പിന്തുടർന്നാലും, സകല കാര്യങ്ങളും തന്റെ നായകൻ നോക്കിക്കൊള്ളും (സങ്കീ 57:2) എന്ന അറിവും, കൂടാതെ അവനിലുള്ള പൂർണ്ണ വിശ്വാസവും ദാവീദിനുണ്ടായിരുന്നു. 

നമ്മുടെ നായകൻ നമ്മെ ഓരോരുത്തരെയും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് (സങ്കീ 23:1-4). നമുക്കായുള്ള തന്റെ ഉദ്ദേശ്യം നിർവ്വഹിക്കയും ചെയ്യാറുണ്ട് (57:2). നിശ്ചയമായും അവൻ നമ്മെ വിജയത്തിലേക്ക് നയിക്കുക തന്നെ ചെയ്യും (1 കൊരി 15:57).

നിങ്ങൾ ശരിയായ ദിശയിലാണോ പോകുന്നതെന്നും, നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ എന്നും എത്ര പ്രാവിശ്യം സംഘതലവനുമായി നിങ്ങൾ പരിശോധിക്കാറുണ്ട്?

നിങ്ങളെ നയിക്കുന്ന ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുത്താൽ
നിങ്ങളുടെ ഉന്നത യോഗ്യതയുള്ള നായകന്റെ കാര്യക്ഷമത നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ വരും.

പ്രാർത്ഥന: കർത്താവേ, ഞാൻ എന്റെ യാത്ര പൂർത്തിയാക്കും വരെ, ദയവായി അങ്ങ് എന്റെ നായകനായിരിക്കേണമേ. ആമേൻ

Comments

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?