അവന്റെ മഹത്വം സർവ്വഭൂമിയിലും പരക്കുന്നു
B. A. Manakala
ദൈവമേ, അങ്ങ് ആകാശത്തിന് മീതെ ഉയർന്നിരിക്കേണമേ; അങ്ങയുടെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ. സങ്കീ 57:5
"എന്തിന്റെ കരിഞ്ഞ മണമാണിത്" എന്ന് പരസ്പരം ചോദിച്ചു കൊണ്ട് ഞങ്ങൾ എല്ലാവരും വീടിന്റെ ഓരോ കോണിൽ നിന്നും പുറത്തു വന്നു. ഞാൻ എന്തോ അടുപ്പിൽ വച്ച് മറന്നു പോയിരുന്നു എന്ന് അവസാനമാണ് ഞങ്ങൾ കണ്ടു പിടിച്ചത്! ഞങ്ങളുടെ വീട് മുഴുവൻ മണം കൊണ്ട് നിറഞ്ഞു, ചിലപ്പോൾ അയൽപക്കത്തെ വീട്ടിലും മണം പോയിക്കാണും.
ദൈവത്തിന്റെ മഹത്വം സർവ്വഭൂമിയിലും നിറയുന്നു (സങ്കീ 57:5, 11; 108:5 ). ദൈവത്തിന്റെ മഹത്വം ആകാശത്തിനു മീതെയും ഉയർന്നിരിക്കുന്നു (8:1). ദൈവത്തിന്റെ മഹത്വം എല്ലായിടവും ഉള്ളതു കൊണ്ട് തന്നിൽ നിന്ന് ഒഴിഞ്ഞിരിക്കാനായി ആർക്കും ഒരു ഇടവും കണ്ടെത്താൻ സാധ്യമല്ല (യിരെ 23:24). 'ദൈവമില്ല' എന്ന് പറയുന്നവർ പോലും ജീവിക്കുന്നത് ദൈവിക മഹിമയിലാണ്. വെള്ളപ്പൊക്കമോ, യുദ്ധമോ, ക്ഷാമമോ, മഹാവ്യാധിയോ ഒക്കെ ഉള്ളപ്പോഴും, ദൈവം തന്റെ മഹത്വത്താൽ ഭൂമിയെ നിറക്കുന്നു.
നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും, ദൈവത്തിന്റെ മഹത്വത്തെ നിങ്ങൾ എപ്രകാരമാണ് അനുഭവിച്ചറിയുന്നത്?
വെളിച്ചത്തെയും അന്ധകാരത്തെയും സൃഷ്ടിച്ചത് ദൈവമാണ്. പക്ഷെ, ദൈവം വെച്ചിരിക്കുന്ന അതിര് കടക്കാൻ അന്ധകാരത്തിന് കഴിയില്ല.
പ്രാർത്ഥന: കർത്താവേ, ഭൂമിയിലെ സകല പ്രശ്നങ്ങൾക്ക് നടുവിലും അങ്ങയുടെ മഹത്വത്തെ കാണുവാൻ അടിയനെ ഇടയാക്കേണമേ. ആമേൻ

Comments
Post a Comment