അവൻ എത്രത്തോളം ക്ഷമിച്ചുകൊണ്ടിരിക്കും?


ഭയമില്ലാതിരുന്നേടത്തു അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതു കൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു. സങ്കീർത്തനം 53: 5 

ഞാൻ ഒരു വളർത്തു നായയെ വാങ്ങി. അതിനെ നന്നായി പരിശീലിപ്പിക്കാനായി ഞാൻ ദീർഘ നാളുകൾ ശ്രമിച്ചു, എന്നിട്ടും ഇപ്പോഴും കടന്നു വരുന്ന എല്ലാ സന്ദർശകർക്കും ഈ നായ അപകടകാരിയായി തുടരുന്നു! അതിലുള്ള എന്റെ ആശ ഇപ്പോൾ നഷ്ടപ്പെട്ടു. ഞാൻ ആ വളർത്തു മൃഗത്തോട് എന്തു ചെയ്യണമെന്ന് നിങ്ങൾ നിർദ്ദേശിക്കാമോ? 

ദൈവം നിങ്ങളെയും എന്നെയും ഒരു മഹത്തായ ഉദ്ദേശ്യത്തോടു കൂടെയാണ് സൃഷ്ടിച്ചത് (യിരെ 29:11). നാം അവന്റെ വഴികളെ ത്യജിച്ച് നമ്മുടെ വഴിയിൽ തന്നെ തുടരുകയാണെങ്കിൽ എന്തു ചെയ്യാനാകും? ഭൂമിയിയിലുള്ള സകലരോടും ക്ഷമിച്ച് നിത്യജീവൻ നൽകാൻ ദൈവത്തിന് ആഗ്രഹമുണ്ട് (യോഹ 3:16). 

ദുഷ്ടത അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ ദൈവം സകലത്തേയും  പ്രളയത്താൽ നശിപ്പിച്ചു (ഉൽപ്പ 7). എന്നാൽ പ്രളയത്താൽ ഇനി ഒരിക്കലും ഭൂമിയെ നശിപ്പിക്കിയില്ലായെന്ന് അവൻ പിന്നീട് വാഗ്ദാനവും ചെയ്തു (ഉൽപ്പ 9:15). എന്തുകൊണ്ട് നാം ഇനി അവനിലേക്ക് തിരിഞ്ഞുകൂടാ? 

ദൈവ കോപത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗമാണ് മാനസാന്തരം! 

പ്രാർത്ഥന:
കർത്താവേ, അങ്ങ് അടിയനെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ് ദിനം പ്രതി അടിയന്റെ ജീവിതത്തെ നയിക്കാൻ അടിയനെ സഹായിക്കേണമേ. ആമേൻ






(Translated from English to Malayalam by R. J. Nagpur)


Comments

  1. അത് ആണ് പൗലോസ് പറയുന്നത് ഞാൻ നിഷ്ടുരനും ഉപദ്രവിയും ആയിരുന്നു..... ഞാനും👌

    ReplyDelete

Post a Comment

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?